
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സിപിഎം ഏരിയാ സമ്മേളനത്തിനിടെ പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. മംഗലപുരത്ത് മുല്ലശ്ശേരി മധുവായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഏരിയ സെക്രട്ടറി. എന്നാൽ വീണ്ടും മധു തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. കൂടാതെ നിരവധി പരാതികളാണ് മധുവിനെതിരെ ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് മധു തുടരുന്നതിൽ നേതൃത്വം താല്പര്യപ്പെടാത്തത്.