Press Club Vartha

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളിലെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി നിരക്ക് ഉയര്‍ത്തിക്കൊണ്ട് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഉടന്‍ ഉണ്ടാകും. യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെയാകും നിരക്ക് ഉയര്‍ത്തുക. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. സമ്മർ താരിഫ് കൊണ്ടു വരുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ മേഖലകളില്‍ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്.

Share This Post
Exit mobile version