Press Club Vartha

കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് എഫ്ഐആറീൽ പറയുന്നത്. കൊലയ്ക്ക് കാരണം സംശയരോഗം ആണെന്നും ബിസിനസ് തുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.

അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോളയ പറയുന്നത്. കേസിൽ പിടിയിലായ അനിലയുടെ ഭർത്താവ് പത്മരാജന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അപകടത്തിൽ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു.

പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയില്‍ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

Share This Post
Exit mobile version