Press Club Vartha

ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 സമാപിച്ചു

തിരുവനന്തപുരം : ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2024 ല്‍ ലുലു നിവിയ ബ്യൂട്ടി ക്വീന്‍ കിരീടം റോഷ്മി ഷാജിയും , ലുലു റോയൽ മിറാജ് മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഹാർദിഖും സ്വന്തമാക്കി. മൈഥിലി സുരേഷ്, വിഷ്ണു വിശ്വ എന്നിവര്‍ ഫസ്റ്റ് റണ്ണറപ്പും, ഹർഷ ഹരിദാസ്, ദേവസൂര്യ മുരളീധരൻ എന്നിവര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി.

മൂന്ന് ദിവസങ്ങളിലായി നടന്ന സെമി ഫൈനലുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും, മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു. ലുലു നിവിയ ബ്യൂട്ടി ക്വീനായി തെരഞ്ഞെടുക്കപ്പെട്ട റോഷ്മിയെ സിനിമ താരവും മോഡലുമായ പ്രാച്ചി ടെഹ്ലാൻ കിരീടമണിയിച്ചു.

ഹാർദിഖിന് സിനിമ താരം ചന്തുനാഥ് മാന്‍ ഓഫ് ദ ഇയര്‍ പട്ടം സമ്മാനിച്ചു. ഇരുവര്‍ക്കും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍‍ഡും, മൊമന്‍റോയും, ബ്രാന്‍ഡ് അവാര്‍ഡുകളും നല്‍കി. ഇതുൾപ്പെടെ റണ്ണറപ്പ് വിജയികൾക്കും, മറ്റ് പ്രത്യേക വിഭാഗങ്ങളിലുമായി ആകെ 4 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കിയത്. പുതുമയേറിയ ലൈവ് മേക്ക് ഓവറുകളും, ഫാഷന്‍ ട്രെന്‍ഡുകളും പരിചയപ്പെടുത്തിയ തലസ്ഥാനത്തെ മൂന്നാമത്തെ ലുലു ബ്യൂട്ടി ഫെസ്റ്റില്‍ 3200 രജിസ്ട്രേഷനുകളായിരുന്നു ലഭിച്ചത്.

Share This Post
Exit mobile version