Press Club Vartha

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം നടത്തിയെന്ന് ആരോപണം. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. റോഡിൻറെ ഒരു വശം അടച്ചാണ് സ്റ്റേജ് കെട്ടിയത്.

ഇതേ തുടർന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കെയാണ് സംഭവം. ഇന്നലെയാണ് വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയത്. വഞ്ചിയൂർ കോടതിക്ക് മുന്നിലുള്ള റോഡിലാണ് സംഭവം. ഇന്നലെ വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

Share This Post
Exit mobile version