
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ ഭാരവാഹികൾ വിദ്യാർത്ഥിയെ ആക്രമിച്ചതായി ആരോപണം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി മർദിച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശൃങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയിയാണ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയാണ് ഈ മർദനമേറ്റ വിദ്യാർഥി.
പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. മൂന്നാം വർഷ വിദ്യാർത്ഥിയാണ് അനസ്. അനസിനു രണ്ട് കാലിലും വിരലുകളിളില്ല. മാത്രമല്ല ഒരു കാലിന് സ്വാധീനക്കുറവുമുണ്ട്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് അനസ് പറയുന്നത്. കോളേജിലേക്ക് പോകാൻ കഴിയുന്നില്ലെന്നും അനസ് പറഞ്ഞു.