Press Club Vartha

തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്കിലെ ജീവനക്കാരൻ ഉല്ലാസാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് ഉല്ലാസ്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് ഉല്ലാസിൻ്റെ മരണം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോവളം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ് കിഴക്കോക്കോട്ടയിൽ എത്തി യൂടേൺ ഇടാനായി തിരിച്ചു. ഈ സമയത്താണ് ഒരു പ്രൈവറ്റ് ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചത്. ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു.

Share This Post
Exit mobile version