
തൃശ്ശൂർ: രണ്ടുലക്ഷത്തോളം വില വരുന്ന മയക്കുമരുന്നുമായി കുപ്രസിദ്ധ കുറ്റവാളി എക്സൈസ് കസ്റ്റഡിയിൽ. തൃശ്ശൂർ സ്വദേശി നിഖിലെയാണ് എക്സൈസ് സംഘം പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നാണ് 38.262 ഗ്രാം മേത്താംഫിറ്റാമിനുമായി ഇയാളെ പിടികൂടിയത്.
തൃശ്ശൂർ എക്സൈസ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ സർക്കിൾ ഇൻസ്പെക്ടർ A.T. ജോബിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്കോഡ് പാർട്ടിയും തൃശ്ശൂർ EI &IB, തൃശ്ശൂർ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
വിപണിയിൽ രണ്ട് ലക്ഷത്തോളം വില വരുന്ന അതി മാരക മയക്കുമരുന്നായ മെത്ത ഫിറ്റാമിനുമായിട്ടാണ് ഇയാളെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് നിഖിൽ. ഇരിങ്ങാലക്കുട, ചേർപ്പ് എന്നീ എക്സൈസ് റേഞ്ച് ഓഫീസിലും ചേർപ്പ് പോലീസ് സ്റ്റേഷനിലുമായി ആറോളം മയക്കുമരുന്ന് , അടിപിടി കേസുകളിൽ പ്രതിയാണ് ഇയാൾ.