Press Club Vartha

കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഹോട്ടിലിലേക്ക് ഇടിച്ചു കയറി അപകടം

കഴക്കൂട്ടം: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഹോട്ടിലിലേക്ക് ഇടിച്ചു കയറി അപകടം. നിയന്ത്രണം വിട്ട ഇന്നോവ കാറാണ് ഹോട്ടിലിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ കടയുടെ ചുമര് തകർന്നു.

ഇന്ന് വൈകിട്ടോടയാണ് സംഭവം നടന്നത്. പള്ളിപ്പുറത്തുള്ള നാദിയ ഹോട്ടലിലാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ കാറിന്റെ നമ്പർ പ്ളേറ്റും ഇളകി തെറിച്ചിരുന്നു. എന്നാൽ നമ്പർ പ്ലേറ്റ് സ്ഥലത്ത് ഉപേക്ഷിച്ച ശേഷം കാർ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. പിന്നീട് കാർ വഴിക്ക് വച്ച് കണ്ടെത്തി.

പേട്ട സ്വദേശികൾ ഓടിച്ചിരുന്ന കാറാണ് അപടത്തിൽപ്പെട്ടത്. അപകട സമയത്ത് ഹോട്ടലിൽ പാചക ചെയ്തുകൊണ്ടിരുന്ന ജീവനക്കാർക്ക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Share This Post
Exit mobile version