
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിന് മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അജാസാണ് ഇന്ദുജയെ മര്‍ദിച്ചതെന്നും സൂചനയുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. മാത്രമല്ല പോലീസ് വിളിപ്പിച്ചപ്പോൾ അജാസും അഭിജിത്തും ഇരുവരും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയതെന്നും ആരോപണമുണ്ട്.
അതെ സമയം ഇന്ദുജയുടെ മരണത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർതൃമാതാവ് പൈങ്കിളി രംഗത്തെത്തി. വീട്ടിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയിൽ തട്ടിയ പാടാണെന്നുമാണ് ഇവർ പറയുന്നത്.