Press Club Vartha

വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം

പത്തനംതിട്ട: വഴിയരികിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ശബരിമല തീർത്ഥാടകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. എരുമേലി പമ്പാവാലിയിലാണ് സംഭവം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.

തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളെജാശുപത്രിയിലേയ്ക്ക് മാറ്റി. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്.

Share This Post
Exit mobile version