Press Club Vartha

കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം ചോദിച്ചു; പ്രമുഖ നടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രമുഖ നടിക്കെതിരെ വിമർശനവുമായി പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം. നടിയുടെ പേര് പരാമര്ശിക്കാതെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണഗാനം പഠിപ്പിക്കാനായിട്ടാണ് വകുപ്പ് നടിയെ സമീപിച്ചത്. നടി വിദ്യാർഥികളെ പഠിപ്പിക്കാമെന്ന് സമ്മതിച്ചുവെന്നും എന്നാൽ 10 ദൈർഖ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രി പറയുന്നത്.

സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തിയ വ്യക്തിയാണ് ഈ നടി. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നടി വന്ന വഴി മറക്കരുതെന്നും വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് വകുപ്പ് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version