Press Club Vartha

രാജ്യാന്തര ചലച്ചിത്ര മേള (IFFK ); ഡെലിഗേറ്റ് പാസ്സുകൾ ഇന്ന് വിതരണം ചെയ്ത് തുടങ്ങും

തിരുവനന്തപുരം: 29-ാം മത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ ) യിലേക്കുള്ള ഡെലിഗേറ്റ് പാസ്സ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് 3 മണിക്ക് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിൻ്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇതിന് ശേഷമായിരിക്കും പാസ്സുകൾ വിതരണം ചെയ്ത് തുടങ്ങുക. സിനി ആർട്ടിസ്റ്റുകളായ ഷറഫദ്ധീൻ, മഹിമ നമ്പ്യാർ എന്നിവർ ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങും.
മേയർ ആര്യ രാജേന്ദ്രൻ ചലചിത്രഅക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, റിസപ്ഷൻ ആൻഡ് ഫംഗ്ഷൻ കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) കെ.എസ്.സി.എ.എച്ച്.ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Share This Post
Exit mobile version