
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ വഴിയടച്ച് സ്റ്റേജ് കെട്ടിയ സംഭവവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്.
അതെ സമയം വഞ്ചിയൂരില്‍ റോഡ് കയ്യേറി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് സിപിഐഎം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു.