Press Club Vartha

പനയമ്പാടം അപകടം; ഡ്രൈവർ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ നിന്ന് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനർ വർഗീസ് ചികിത്സയിൽ തുടരുകയാണ്.

അപകടത്തിന്‍റെ കാരണം മോട്ടോര്‍ വാഹന വകുപ്പ് വിശദമാക്കി. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ സിമന്റ് കയറ്റിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നാല് വിദ്യാർഥികൾ മരിക്കുകയും ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച വിദ്യാർഥികളുടെ സംസ്കാരം നാളെ നടത്തും.

Share This Post
Exit mobile version