
കോട്ടയം: വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി അകെ സ്റ്റാലിനും നിർവഹിച്ചു. സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് കേരളവും തമിഴ്നാടുമെന്ന് പിണറായി വിജയനും പറഞ്ഞു. തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച വൈക്കത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലായിരുന്നു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചത്.
