Press Club Vartha

പത്തനംതിട്ട അപകടം; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പൻ (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ചത്. നവംബര്‍ 30നായിരുന്നു മരണപ്പെട്ട അനുവും നിഖില്‍ ഈപ്പനും വിവാഹിതരാകുന്നത്. ഇരുവരും മലേഷ്യയിൽ നിന്ന് തിരികെ വരികയായിരുന്നു. വീട്ടിലെത്താന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു അപകടം ഉണ്ടായത്.

Share This Post
Exit mobile version