Press Club Vartha

സ്കൂൾ കലോത്സവ നൃത്താവിഷ്ക്കാരം; സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ട്ടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്താൻ സന്നദ്ധത അറിയിച്ച് കലാമണ്ഡലം. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകി.

ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നൽകി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കലാമണ്ഡലത്തിന്റെ തീരുമാനം. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ അറിയിച്ചു.

Share This Post
Exit mobile version