Press Club Vartha

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മർദ്ദനം; പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി എസ്എഫ്ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടിയുമായി എസ് എഫ് ഐ. സംഭവത്തിലെ പ്രതികളായ നാല് വിദ്യാർത്ഥികളെ എസ് എഫ് ഐ പുറത്താക്കി. എസ്എഫ്ഐയുടെ പാളയം ഏരിയാ കമ്മിറ്റിയാണ് സംഭവത്തിൽ നടപടിയെടുത്തത്.

കുറ്റാരോപിതരായ ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നീ വിദ്യാർഥികളെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പ്രസ്താവനയിലൂടെ അറിയിച്ചത്. മാത്രമല്ല മർദ്ദനമേറ്റ വിദ്യാർത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ് എസ്എഫ്ഐയെന്നും ഇവർക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്എഫ്ഐ അറിയിച്ചു.

കഴിഞ്ഞദിവസമാണ് ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എസ് എഫ് ഐയുടെ നടപടി.

Share This Post
Exit mobile version