
തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 23 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി മോഹനൻ.ബി (58) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടർ (ഗ്രേഡ്) അനില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബിനു, മണികണ്ഠൻ, സിവിൽ എക്‌സൈസ് ഓഫീസർ ഗിരീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.