Press Club Vartha

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു. നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കൽ യുപി സ്കൂളിലെ വിദ്യാർഥിനിയായ നേഹക്കാണ് പാമ്പുകടിയേറ്റത്. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നേഹ.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലായിരുന്നു സംഭവം. നേഹയുടെ വലതു കാൽപാദത്തിലാണ് കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് നേഹയെ കടിച്ചത്. ഇതിനെ സ്‌കൂള്‍ അധികൃതര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

 

Share This Post
Exit mobile version