Press Club Vartha

വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയത്ത് എംസി റോഡിൽ പള്ളം മാവിളങ്ങിലാണ് അപകടം നടന്നത്. അപകടത്തിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് വന്നിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓൾട്ടോ കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞായിരുന്നു അനീഷ മരിച്ചത്.

മാവിളങ് ജംങ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. അനീഷയുടെ മരുമകൻ നൗഷാദാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന പീർ മുഹമ്മദ് എന്നയാളെ പരുക്കുകളോടെ ആശുപതിയിൽ പ്രവേശിച്ചിച്ചു.

Share This Post
Exit mobile version