Press Club Vartha

ദേശീയ സബ് ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പ്: കേരള ടീം ഇന്നു യാത്ര തിരിക്കും

തിരുവനന്തപുരം: തമിഴ്നാട്ടിൽ സേലത്ത് നടക്കുന്ന പത്താമത് ദേശീയ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന 49 അംഗ സബ് ജൂനിയർ ടീം ശനിയാഴ്ച യാത്ര തിരിക്കും. ഡിസംബർ 29 മുതൽ ജനുവരി രണ്ടു വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പെൺകുട്ടികളുടെ കോച്ച് ഡോ അജയകുമാർ, മാനേജർ സി സുമ. ആൺകുട്ടികളുടെ കോച്ച് എം ഷജീർ.

കഴിഞ്ഞ വർഷം ഇൻഡോറിൽ നടന്ന ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളം ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും പെൺകുട്ടികളുടെ വിഭാഗം റണ്ണർ അപ്പുമായിരുന്നു.

Share This Post
Exit mobile version