Press Club Vartha

ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍

കൊച്ചി: തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് ഉമ തോമസ് വീണത്. സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അറിയിച്ചു.

കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിലവിൽ എം എൽ എ വെന്റിലേറ്ററിലാണ്. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യ പരിപാടിക്കിടെയായിരുന്നു അപകടം സംഭവം. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്.

 

 

Share This Post
Exit mobile version