Press Club Vartha

സംസ്ഥാന സ്‌കൂൾ കലോൽസവം:വിഭവസമാഹരണത്തിലൂടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിതരണത്തിനായി വിദ്യാലയങ്ങളിൽ നിന്നുള്ള വിഭവ സമാഹരണത്തിലൂടെ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറുന്ന ചടങ്ങ് കോട്ടൺ ഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾ മന്ത്രി ക്ക് കൈമാറി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷണകമ്മിറ്റി കൺവീനർ എ നജീബ് സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, കെ ബദറുന്നീസ, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഡി ഇ ഒ ബിജു, എ ഇ ഒ രാജേഷ് ബാബു പി ടി എ പ്രസിഡന്റ് അര്യൺ മോഹൻ, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ജി ഗീത, അഡീഷണൽ ഹെഡ്മിസ്ട്രസ് എസ് അനിത എന്നിവർ സംബന്ധിച്ചു കോട്ടൺ ഹിൽ ജി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ വി ഗ്രീഷ്മ ചടങ്ങിന് നന്ദി അറിയിച്ചു.

 

Share This Post
Exit mobile version