
കൊച്ചി: ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മൊഴി എടുക്കുക. മാത്രമല്ല പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിനെ സംബന്ധിച്ചും പൊലീസ് ചോദ്യങ്ങൾ ചോദിച്ചേക്കും.
അതെ സമയം കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി നടത്തിയത് അനുമതിയില്ലാതെ എന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കി. സംഘാടകർ കോർപറേഷനെ സമീപിച്ചുപോലും ഇല്ലെന്നും ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു. സ്റ്റേഡിയത്തിൽ നടന്നത് ടിക്കറ്റ് വച്ച് പണം പിടിച്ചുള്ള പരിപാടിയാണ്. എന്നാൽ ഇവർ കോർപറേഷനിൽ നികുതി അടച്ചിട്ടില്ല.