Press Club Vartha

തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21 കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21 കാരൻ മരിച്ചു. വഴയില ആറാംകല്ലിലായിരുന്നു സംഭവം നടന്നത്. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം നടന്നത്.

ബൈക്ക് എതിരെ വന്ന ഓട്ടോയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഷാലു അജയ്യോടൊപ്പം ബൈക്കിൽ സുഹൃത്ത് കൂടി ഉണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് പുലർച്ചെ ഷാലു അജയ് മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ​ഗുരുതരമാണ്. അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Post
Exit mobile version