Press Club Vartha

കലോത്സവ വേദികളിലെത്താൻ ക്യൂ ആർ കോഡ്

തിരുവനന്തപുരം: വിവിധ വേദികൾ, രജിസ്ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗൂഗിൾ സഹായത്തോടെ എത്തുന്നതിനായി ട്രാൻസ്പോർട്ട് കമ്മിറ്റി തയ്യാറാക്കിയ ക്യൂ ആർ കോഡുകൾ മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. ഓരോ വേദികൾക്കും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ പ്രദർശിപ്പിക്കും.

മൊബൈൽ ഫോണിലൂടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്‌കാൻ ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആർ കോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

Share This Post
Exit mobile version