Press Club Vartha

വേങ്ങോട് സഹകരണ ബാങ്ക് അഴിമതി: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരം: വേങ്ങോട് സഹകരണ ബാങ്കിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് വേങ്ങോട് ജംഗ്‌ഷനിൽ നിന്നും പ്രതിഷേധ പ്രകടനം നടത്തി. വേങ്ങോട് സൊസൈറ്റിക്ക് മുന്നിൽ നടത്തിയ സമ്മേളനത്തിൽ എസ് ഉദയകുമാരി അധ്യക്ഷത വഹിച്ചു. എം എ വാഹിദ്, ബി ആർ എം ഷബീർ, കെ എസ് അജിത് കുമാർ, എസ് കൃഷ്ണകുമാർ, അഡ്വക്കേറ്റ് അൽത്താഫ് ,മഹിൻ എം കുമാർ ,മൻസൂർ എ, തേക്കട അനിൽകുമാർ, തോന്നയ്ക്കൽ റഷീദ്, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിനിടെ സൊസൈറ്റി ജീവനക്കാരും എൽഡിഎഫ് പ്രവർത്തകരും സമരക്കാർക്കെതിരെ ഉന്തും തള്ളും പോർവിളികളും നടത്തി.

Share This Post
Exit mobile version