Press Club Vartha

ബൈക്കിൽ പിൻതുടർന്നാണ് കടന്നുപിടിച്ചത്,​ പിടിയിലായത് കൽപ്പനാ സ്വദേശി

കഴക്കൂട്ടം: പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ കഠിനംകുളം ചിറ്റാറ്റുമുക്ക് കൽപ്പനയിൽ കോസ്മോൺ പുതുവൽ പുത്തൻ മാനുവൽ (41)​ ആണ് അറസ്റ്റിലായത്.

ബൈക്കിൽ പിൻതുടർന്നെത്തി പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയായ യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മൊബൈൽ ഓഫാക്കി ഒളിവിൽ ഒളിവിൽ പോയ പ്രതിയെ വിദഗ്ദ്ധമായിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഠിനംകുളം പൊലീസ് ഇൻസ്പെക്‌ടർ സാജൻ ബി എസ് നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ അനൂപ്,​  എ എസ് ഐ ജ്യോതിഷ് കുമാർ ജി എസ് സി പി ഗിരീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് മാനുവലിനെ അറസ്റ്റ് ചെയ്തത്.

Share This Post
Exit mobile version