Press Club Vartha

കണ്ണപുരം റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ

കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തിൽ 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ശിക്ഷ ജനുവരി എഴിന് വിധിക്കും.

2005 ഒക്ടോബര്‍ മൂന്നിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. വിവി സുധാകരൻ, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രൻ, ഐവി അനിൽ, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.

Share This Post
Exit mobile version