Press Club Vartha

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ കണിയാപുരത്ത് വൻ പ്രതിഷേധം

തിരുവനന്തപുരം: മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ കണിയാപുരത്ത് വൻ പ്രതിഷേധം. കണിയാപുരം ജാവ കോട്ടേജിൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന ഭാഗത്താണ് പുതിയ ടവർ സ്ഥാപിക്കാനൊരുങ്ങുന്നത്. ഈ മൊബൈൽ ടവർ ആൾതാമസം കുറഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആക്ഷൻ കൗൺസിൽ നടത്തിയ പ്രതിഷേധ സമരം കലാനികേതൻ, KPRA, പ്രസിഡണ്ട് എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി അംഗങ്ങൾ നിസാം കടവിളാകം , സൈഫുദ്ദീൻ, നാസർ. T, റഹീം സാർ അനിൽ, കബീർ ആലായി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാളുകൾ പങ്കെടുത്തു.

Share This Post
Exit mobile version