Press Club Vartha

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി

കൊച്ചി: കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എം എൽ എ ചികിത്സയോട് പ്രതികരിച്ച് തുടങ്ങി. നിലവിൽ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കിയിരിക്കുകയാണ്.

തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ ഇല്ലയോ എന്നുള്ളത് ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. എക്സർസൈസിൻറെ ഭാഗമായി ഉമാ തോമസിനെ കൊണ്ട് പേപ്പറിൽ എഴുതിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറിൽ കുറിച്ചത് പ്രതീക്ഷ നൽകുന്നുണ്ടെന്നും ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Share This Post
Exit mobile version