Press Club Vartha

തിരുവനന്തപുരത്ത് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നിലയാണ് ഗുരുതമായി തുടരുന്നത്. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ നിലയിലാണ് അസ്ലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ കുട്ടി അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് അസ്ലമിന് കുത്തേറ്റത്. ഇതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിയും വെള്ളനാട് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചേര്‍ന്നാണ് ആക്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും ആക്രമണം ഉണ്ടായത്.

Share This Post
Exit mobile version