Press Club Vartha

വിഴിഞ്ഞത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ എത്തി

തിരുവനന്തപുരം: ചരിത്ര നേട്ടം കൈവരിച്ച് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പല്‍ എത്തിയിരിക്കുകയാണ്. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി തുറമുഖം മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ്.

ശനിയാഴ്ച പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ബെര്‍ത്തില്‍ അടുപ്പിച്ചത്.800 മീറ്റര്‍ ബെര്‍ത്തില്‍ 700 മീറ്റര്‍ ഇതിനായി എടുത്തു. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്‌സി)യുടെ മൂന്നു കപ്പലുകളാണ് ഇവിടെ എത്തിയത്.

ആന്ധ്രപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകള്‍ എത്തിയത്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസം മുമ്പ് രണ്ട് കപ്പലുകളെ ഒരേ സമയം അടുപ്പിച്ച് ചരക്ക് നീക്കവും നടത്തിയിരുന്നു.

Share This Post
Exit mobile version