
തിരുവനന്തപുരം: 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു വർണ്ണാഭമായ സമാപനം. കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു.സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ ജില്ല.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് തൃശൂർ ചാമ്പ്യന്മാരായത്. 1008 പോയിന്റ നേടിയാണ് തൃശ്ശൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. തൊട്ട് പിറകിലായി 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തി. . 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
കോഴിക്കോട് – 1002, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 957, ആലപ്പുഴ – – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817. എന്നിങ്ങനെയാണ് പോയിന്റ് നില. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.