
തിരുവനന്തപുരം: കണിയാപുരം ഖാദിസിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മഹത്തായ അജ്മീർ ആണ്ട് നേർച്ചയ്ക്ക് തുടക്കമായി. ജനുവരി 9, 10,11തീയതികളിലായി കണിയാപുരം ഖാദിസിയയിലാണ് ആണ്ടുനേർച്ച നടക്കുന്നത്.
ഇന്ന് വൈകുന്നേരം നാലുമണിക്ക് ചാന്നാങ്കര മണ്ണെണ്ണ മസ്താൻ മക്കാം സിയാറത്തോടെ നേർച്ചയ്ക്ക് ഔപചാരിക തുടക്കം കുറിക്കും. സയ്യിദ് മുഹമ്മദ് നസഫി തങ്ങൾ ലക്ഷദ്വീപിന്റെ നേതൃത്വത്തിൽ പതാക പ്രയാണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സ്വാഗതസംഘം ചെയർമാൻ അഡ്വക്കേറ്റ് മുനീർ സ്വാഗതം ആശംസിക്കും.
വേദിയിൽ ഖാദിസിയ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. അടൂർ പ്രകാശ് എൻ ബിപി ഓർഫൻ കയർ ഉദ്ഘാടനം നിർവഹിക്കും. വേദിയിൽ ആശംസകൾ അറിയിച്ചുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഹാലിം സിപിഐഎം മംഗലാപുരം ഏരിയ സെക്രട്ടറി എം ജലീൽ ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് പൊടിമോഷറഫ് എംഎൽഎത്തീഫ് അഡ്വക്കേറ്റ് മുനീർ ഡിസിസി വൈസ് പ്രസിഡണ്ട് മാലിക് ജബ്ബാർ അണ്ടൂർക്കൊണം ഗ്രാമപഞ്ചായത്ത് മെമ്പർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.