Press Club Vartha

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന് പണത്തിന്‍റെ അഹങ്കാരമാണെന്നാണ് അദ്ദേഹം പറയുന്നത്.

ബോബി ചെമ്മണ്ണൂർ പരമ നാറിയാണെന്നും എന്തും ചെയ്യാമെന്ന തോന്നലാണ് അദ്ദേഹത്തിനെന്നുമാണ് ജി സുധാകരൻ പറഞ്ഞത്. ആലപ്പുഴയിലായിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെയെന്നും ബോബി ചെമ്മണ്ണൂർ പ്രാകൃതനും കാടനുമാണെന്നും സുധാകരൻ വ്യക്തമാക്കി. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

Share This Post
Exit mobile version