Press Club Vartha

ലുലു തിരുവനന്തപുരം, കൊട്ടിയം ഷോപ്പുകളിൽ മഹാ ഓഫർ സെയില്‍ ആരംഭിച്ചു

ലുലുവിന്‍റെ തിരുവനന്തപുരം മാളിലും കൊട്ടിയത്തെ ഷോപ്പുകളിലും മഹാ ഓഫർ സെയില്‍. ഇന്ന് മുതല്‍ ജനുവരി 12 വരെ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. മിഡ്നൈറ്റ് ഷോപ്പിങിന്‍റെ ഭാഗമായി രാത്രി രണ്ടുമണി വരെ ഷോപ്പുകള്‍ തുറന്നു പ്രവർത്തിക്കും.

2025 ലെ ആദ്യ ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്. സീസൺ സെയിലിന്റെ ഭാഗമായി തിരുവനന്തപുരം ലുലുമാളിലെ ഫാഷന്‍ സ്റ്റോറില്‍ നിന്ന് 7500 രൂപക്ക് മുകളിൽ പർച്ചെയ്സ് ചെയ്യുന്നവർക്ക്, ഒരു രൂപ ഡൌൺ പെയ്മെന്റ് നൽകി ഇ എം ഐ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഷോപ്പ് ആന്‍റ് വിന്നിന്‍റെ ഭാഗമായി വിജയിക്കുന്നവർക്ക് പത്തുലക്ഷം രൂപ ഒന്നാം സമ്മാനമായി നല്‍കുമെന്ന് ലുലു മാള്‍ റീജിയണല്‍ ഡയറക്ടർ ജോയി ഷഡാനന്ദന്‍ അറിയിച്ചു.

Share This Post
Exit mobile version