Press Club Vartha

പി ജയചന്ദ്രന്റെ സംസ്കാരം നാളെ

തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് വിടനൽകാൻ യാത്രമൊഴി നൽകാനൊരുങ്ങി കേരളം. മൃതദേഹം രാവിലെ തൃശ്ശൂർ പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലെത്തിച്ചു. അതിനു ശേഷം സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.

ഇന്നലെ രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരത്തിലേറെ പാട്ടുകൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നേടി. 1986ൽ മികച്ച ഗായകനുള്ള കേന്ദ്ര ചലച്ചിത്ര പുരസ്കാരത്തിനും അഞ്ച് തവണ കേരളത്തിലും നാല് തവണ തമിഴ്നാട്ടിലും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.

Share This Post
Exit mobile version