തിരുവനന്തപുരം: തിരുവനന്തപുരത്ത് റെയില്‍വേ മതില്‍ ഇടിഞ്ഞ് വീണു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമാണ് മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ കെഎസ്ആർടിസി കൗണ്ടർ തകർന്നു. മതിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഇറങ്ങിയോടി. ഇതിനാൽ വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ആമയിഴഞ്ചാൽ തോടിന് സമീപമുള്ള ഓർഡിനറി ബസ് സ്റ്റേഷനിലേക്കാണ് പിൻഭാഗത്തെ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിൽ ഇടിഞ്ഞു വീണത്.
മതിലിനു ബലക്ഷയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മതിലിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരും മറുപടിയും ഉണ്ടായില്ലെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.