Press Club Vartha

നാളെ പെട്രോൾ പമ്പ് സമരം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമരം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. എന്നാൽ കയ്യേറ്റം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡ്രൈവർമാർ പറയുന്നു.

Share This Post
Exit mobile version