Press Club Vartha

മുൻ ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം ഹീരയിലാണ് അന്ത്യം. കൊച്ചി പോലിസ് അസിസ്റ്റന്റ് കമ്മിഷണറായും കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു.

1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ് ഇന്ത്യൻ പൊലീസ് സർവീസിൽ ചേരുന്നത്. എംവിഡി ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, വിജിലന്‍സ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997ൽ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

ഖബറടക്കം ഇന്ന് വൈകീട്ട് ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്, സബീന റസാഖ്, ഷൈമ സമീർ. മരുമക്കൾ: അബ്ദുൽ റസാഖ്, സമീർ മുനീർ, ഫഹ്മിദ, നസ്‌റിൻ.

Share This Post
Exit mobile version