മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. സ്പീക്കറുടെ ചേമ്പറിലെത്തി അൻവർ രാജിക്കത്ത് നൽകി. രാവിലെ 9.30 ഓടെയാണ് രാജിക്കത്ത് സമർപ്പിച്ചത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവറിന്റെ രാജി.
കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വർ രാജിവച്ചത്.കഴിഞ്ഞ ദിവസം അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി.