Press Club Vartha

നെയ്യാറ്റിൻകര സമാധി കേസ്; കല്ലറ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ; സ്ഥലത്ത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘ ദുരൂഹ സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട തിരുവനന്തപുരം ജില്ല കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. അതെ സമയം പ്രദേശത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുകയാണ്.

നെയ്യാറ്റിൻകര സമാധി കേസിൽ ഭർത്താവിൻ്റെ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഭാര്യ സുലോചന അറിയിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് നീക്കിയിരിക്കുമാകയാണ്.

നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അതെ സമയം ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ലെന്നും ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും സുലോചന പറയുന്നു.

Share This Post
Exit mobile version