തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് യുവതിയുടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.
തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല.കണിയാപുരം കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ താമസിക്കുന്ന ഷാനുവിനെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാടകയ്ക്കാണ് ഷാനു ഇവിടെ താമസിച്ചിരുന്നത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയതെന്ന് സൂചന.