Press Club Vartha

ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് പഠനം പൂര്‍ത്തിയാക്കി 19 ഭിന്നശേഷിക്കാര്‍; സുവര്‍ണ നേട്ടവുമായി ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് മേഖലയിലേയ്ക്ക് ഭിന്നശേഷിക്കാരെ സംഭാവന ചെയ്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍. സെന്ററിലെ 19 ഭിന്നശേഷിക്കാരാണ്’ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാളെ (ബുധന്‍) വൈകുന്നേരം 3ന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്ന കോഴ്‌സിന്റെ പാസിംഗ് ഔട്ട് ചടങ്ങ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ പി.ജയകുമാര്‍, ടെക്‌നോപാര്‍ക് ടൂണ്‍സ് അനിമേഷന്‍ അക്കാഡമിക്‌സ് ആന്റ് ട്രയിനിംഗ് വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, യു.എസ്.ടി വര്‍ക് പ്ലയിസ് മാനേജ്‌മെന്റ് ആന്റ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍, ടൂണ്‍സ് അക്കാദമിയുടെ പരിശീലകന്‍ ഷെമിന്‍.എസ്, ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഇന്റര്‍വെന്‍ഷന്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിഫറന്റ് ആര്‍ട് സെന്ററും ടൂണ്‍സ് ആനിമേഷന്‍സും സംയുക്തമായി സഹകരിച്ചുകൊണ്ട് 2024 മേയിലാണ് ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. ബൗദ്ധിക പരിമിതി, പഠന പരിമിതി, ഓട്ടിസം വിഭാഗത്തില്‍പ്പെട്ട വരുണ്‍ രവീന്ദ്രന്‍ നായര്‍, വിവേക്.എസ്.എസ്, ഗൗതം ഷീന്‍, ഷിജു ബി.കെ, അപര്‍ണ സുരേഷ്, ആര്‍ദ്ര അനില്‍, സായാ മറിയം തോമസ്, അമല്‍.ബി, നാസിമുദ്ദീന്‍.എ, ആദിത്യഗോപകുമാര്‍, റിയാന്‍ നസീര്‍, അശ്വിന്‍ദേവ്, മാനവ് പി.എം, സായ്കൃഷ്ണ.എ, ആദിത്യന്‍രവി, ഹസ്‌ന.എന്‍, അശ്വിന്‍ഷിബു, മുഹമ്മദ് അഷീബ്.ബി, അഖിലേഷ് ആര്‍.എസ് എന്നിവരാണ് നിരന്തരമായ 8 മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ടൂണ്‍സ് അക്കാദമിയുടെ പരിശീലകന്‍ ഷെമിന്‍.എസ് ആണ് കുട്ടികളെ പരിശീലിപ്പിച്ചത്.

Share This Post
Exit mobile version