Press Club Vartha

കരിച്ചാറയിൽ യുവതി മരിച്ച സംഭവം,​ തമിഴുനാട് സ്വദേശി ഒളുവിൽ, പൊലീസ് അന്വേഷണം ഊ‌ജിതമാക്കി

കഴക്കൂട്ടം: കണിയാപുരം കരിച്ചാറയിൽ വാടക വീട്ടിൽ ഷാനുവെന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച കിടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ ആദ്യ ഭർത്താവ് മരിച്ച ശേഷം തമിഴുനാട് തിരുന്നൽവേലി സ്വദേശിയും ഹോട്ടൽ ജീവനക്കാരനുമായ രങ്കനോടൊപ്പമാണ് ഷാനുവും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ആറിലും പ്ളസ് വണ്ണിലും പഠിക്കുന്ന പെൺ മക്കൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിക്കടുത്തെ തറയിൽ ഷാനു മരിച്ച് കിടക്കുന്നത് കണ്ടത്.

കഴുത്തിൽ കയർ മുറുക്കി കെട്ടിയ നിലയിലും തലപ്പൊട്ടി ചോര വാർന്ന അവസ്ഥയിലുമാണ് മൃതദേഹം കാണപ്പെട്ടത്. തൂങ്ങി മരണമാണോ അതോ വീഴ്ചയിലുണ്ടായ മരണമാണോ,​ വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട ശേഷം രക്തം വാർന്ന് മരണം സംഭവിച്ചതാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേണം ഊർജിതമാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ വിവരം അറിയാൻ കഴിയു.

ഏറെനാൾ മുമ്പ് കണിയാപുരത്തെ ഒരുഹോട്ടലിലെ ജീവനക്കാരിയായിരുന്നു ഷാനു, അവിടെ വച്ചാണ് രങ്കനുമായി അടുപ്പത്തിലായത്. ഇതിനിടയിൽ ഷാനും ദുബൈയിലും കുവൈറ്രിലും ബാംഗ്ളൂരിലും ജോലിക്ക് പോയിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ആറുമാസം മുമ്പ് തിരിച്ചെത്തി കഴിഞ്ഞ 19ന് രങ്കനെയും കൂട്ടി കഠിനംകുളത്തുള്ള ഒരു ക്ഷേത്രം പോയി പരസ്പരം പൂമാല ചാർത്തുകയും പിന്നീട് വാടക വീട്ടിൽ താമസമാക്കിയത്.
സംഭവത്തിൽ ശേഷം ഷാനു അണി‌ഞ്ഞിരുന്ന സ്വർണമാലയും ഷാനുവിന്റെയും മകളുടെ ഫോണുകളും കാണാതായിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടാതെ രങ്കന്റെ തിരുന്നൽ വേലിയുള്ള മേൽവിലാസം രേഖപ്പെടുത്തിയിരുന്ന ബുക്കിലെ പേപ്പറും കീറിയെടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്.

വിവാഹം രജിസ്ട്രേഷന് വേണ്ടി കഴക്കൂട്ടത്തെ ഒരു അക്ഷയകേന്ദ്രത്തിലും രേഖകൾ സമർപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അവിടെ നിന്നാണ് പൊലീസ് രങ്കന്റെ മേൽവിലാസം തപ്പിയെടുത്തത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മംഗലപുരം സി.ഐ ഹേമന്ത് കുമാർ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share This Post
Exit mobile version