Press Club Vartha

ശബരിമല മകരവിളക്ക് ഇന്ന്

പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി സന്നിധാനം. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശിനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. തുടർന്ന് ഇന്ന് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. അതിനു ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും.

മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയിക്കുക. ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം വീക്ഷിക്കുവാൻ അനവധി ആളുകൾ എത്താറുണ്ട്. സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു.

Share This Post
Exit mobile version