Press Club Vartha

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് അനുശാന്തി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് ഇരട്ടക്കൊലപാതകം നടന്നത്. മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയുമാണ് കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയത്. അനുശാന്തിയുടെ ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു.

Share This Post
Exit mobile version